ബസിൽ നിന്ന് ഇറങ്ങി നടന്ന യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

മുന്‍വാതിലിലൂടെ ബസില്‍നിന്നിറങ്ങി പിന്നിലേക്ക് നടന്നുവരുന്നതിനിടെ യാത്രപുറപ്പെട്ട ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആലപ്പുഴ; കെഎസ്ആര്‍ടിസി ബസില്‍നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ അതേ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍(52)ക്കാണ് പരിക്കേറ്റത്. പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. 

കായംകുളത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു കുഞ്ഞുമോള്‍. മുന്‍വാതിലിലൂടെ ബസില്‍നിന്നിറങ്ങി പിന്നിലേക്ക് നടന്നുവരുന്നതിനിടെ യാത്രപുറപ്പെട്ട ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇടതുകാല്‍പ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com