വീട്ടിലെ ആടിനെ അറുത്തു; ഇറച്ചിയുമായി കള്ളൻ കടന്നു; അന്വേഷണം

വീട്ടിലെ ആടിനെ അറുത്തു; ഇറച്ചിയുമായി കള്ളൻ കടന്നു; അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറുത്ത് ഇറച്ചിയുമായി കള്ളൻ കടന്നു. നലമ്പൂരിനടത്ത് കരുളായി പുല്ലംഞ്ചേരിയിലെ പുത്തൻപുരയ്ക്കൽ ജോണിന്റെ ആടിനെയാണ് അറുത്ത് കടത്തിയത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. 

സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നത് ഇങ്ങനെ- ശനിയാഴ്ച രാത്രി ഉറങ്ങാൻ നേരം ആട്ടിൻകൂട് താഴിട്ട് പൂട്ടിയിരുന്നു. രാത്രി രണ്ട് മണിയോടെ നായ കുരച്ച് ശബ്ദമുണ്ടാക്കി. കാട്ടുപന്നിയുടെ ശല്യമുള്ളതിനാൽ ശ്രദ്ധിച്ചില്ല. നേരം പുലർന്നപ്പോൾ ആട്ടിൻ കൂടിന്റെ താഴ് പൊളിച്ച നിലയിൽ കൂട് തുറന്നു കിടക്കുകയായിരുന്നു. 

ആടിനെ കൂട്ടിലിട്ട് അറുത്ത് ഇറച്ചി കൊണ്ടുപോയ ലക്ഷണങ്ങളാണ് കണ്ടത്. രക്തം തളംകെട്ടി കിടക്കുകയാണ് ആടിനെ കെട്ടിയ കയർ മുറിച്ച ഭാഗത്തും രക്തക്കറയുണ്ട്. രാത്രിയുടെ മറവിൽ ആടിനെ കൂട്ടിൽ കയറി അറുത്ത് ഇറച്ചി കൊണ്ടുപോയ സംഭവം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com