

തിരുവനന്തപുരം : കോവിഡ് വ്യാപനം വര്‍ധിക്കുന്നതും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ക്രിസ്മസ് പുതുവല്‍സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്താന്‍ പാടുള്ളൂ.
ഓണം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിതര്‍ വര്‍ധിച്ചു. അത് ആവര്‍ത്തിക്കാന്‍ പാടില്ല. ആരില്‍ നിന്നും രോഗം പകരാവുന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, കൈകള്‍ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകുക എന്നിവ തുടരണം. സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമായി കാണാതെ ഉടന്‍ ചികില്‍സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒക്ടോബറില്‍ 95,000 ന് മുകളില്‍ ആയെങ്കിലും ഡിസംബര്‍ പകുതിയോടെ 57,000 ആയി.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞത് ശരിവെക്കുന്നതായി ഇപ്പോഴത്തെ കണക്കുകള്‍. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികില്‍സയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates