കാട്ടുപന്നി കുറുകെ ചാ‍ടി; ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

കുറുകെ ചാടിയ പന്നിയെ ഇടിച്ചതോടെ  ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പാലക്കാട്; കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുൽ ഹക്കീമാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്കൂളിന് സമീപത്ത് രാത്രി ഒൻപതരയോടെയാണ് അപകടം.

കുറുകെ ചാടിയ പന്നിയെ ഇടിച്ചതോടെ  ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരൻ ഹരിദാസിന്റെ മക്കളായ 15 വയസുകാരൻ ആദർശ് രാജ്, പത്ത് വയസുകാരൻ ആദിദേവ് എന്നിവർക്ക് പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com