കോഴിക്കോട്: തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണ ഗ്നനായി കടയില്‍ കയറി മോഷണം. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളന്‍ കയറിയത്.
കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്. മേല്‍ക്കൂരയിലെ ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയാണ് മോഷ്ടാവ് അകത്തുകടന്നത്. പൂര്‍ണ നഗ്നനായിട്ടായിരുന്നു കള്ളന്‍ കയറിയത്.
ഏറെനേരം പരതിയെങ്കിലും പക്ഷെ ഒന്നും ലഭിച്ചില്ല. ഡ്രൈ ക്ലീനിങ് ചെയ്ത വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പ് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കടയിലിരുന്ന പഴയ തുണിക്കെട്ടുമെടുത്ത് കള്ളന്‍ സ്ഥലംവിടുകയായിരുന്നു.
ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎന്‍ടിയുസി ഓഫീസിലും കള്ളന്‍ കയറിയിട്ടുണ്ട്. ഇവിടുത്തെ അലമാര തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates