ഉത്തർപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു, സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു

ഉത്തർപ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പിലാണ് അപകടമുണ്ടായത്. 

ഉത്തർപ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വർക്കല ഭാ​ഗത്ത് നിന്ന് കോവളം ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. 
‌
അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, ചെറുമകൻ മാത്യു ലിയോ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com