പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

നൂതനമായ ഒട്ടേറെ ആശയങ്ങള്‍ തിരുവനന്തപുരത്തിനായി നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
grok AIGrok AI
Edited By:
Updated on
1 min read

കൊച്ചി: രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പദ്ധതിയുടെ പുതുക്കിയ രൂപരേഖ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ്(ഡിഎംആര്‍സി) പദ്ധതി രൂപരേഖ തയ്യാറാക്കിയത്. നൂതനമായ ഒട്ടേറെ ആശയങ്ങള്‍ തിരുവനന്തപുരത്തിനായി നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ ഡിഎംആര്‍സി രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും ഇതില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുതുക്കുകയായിരുന്നു. 31 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരത്ത് ആദ്യഘട്ടമായി മെട്രോ ആസൂത്രണം ചെയ്യുന്നത്.

A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

പാപ്പനംകോട് നിന്നാണ് മെട്രോ തുടങ്ങുന്നത്. കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, കാര്യവട്ടം എന്നിവിടങ്ങളിലൂടെ കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിലെത്തും. ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് എന്നിവയെല്ലാം ബന്ധിപ്പിച്ചാണ് മെട്രോ കടന്നുപോകുക. റോഡിന് മുകളിലൂടെയുള്ള നിര്‍മാണമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

8000 കോടി രൂപയോളമാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നത്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും രൂപരേഖയില്‍ ഉള്‍പ്പെടുന്നുണ്ട്. കെ.എം. ആര്‍.എല്‍. സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ വിശദമായി പഠിക്കും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും.

A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; മാപ്പ് പറഞ്ഞ് പെണ്‍കുട്ടി
A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി
Summary

Thiruvananthapuram metro; 31 km in the first phase, construction cost 8000 crores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com