കോട്ടയത്ത് സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ച നിലയില്‍;ദുരൂഹത 

പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം: പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്.

തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച നിലയിലാണ് സുനില്‍കുമാറിനെ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിലും കണ്ടെത്തി.

ഇന്നലെ രാത്രിയില്‍ സുനിലും സത്യനും ഒരുമിച്ച് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kochi Spa rape case
high court
Today top five news
KSRTC has launched its cargo service.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com