ഒറ്റ മെസേജില്‍ ടിക്കറ്റ് റെഡി; വാട്‌സ്ആപ്പ് ബുക്കിങ്ങുമായി കെഎസ്ആര്‍ടിസി, നമ്പര്‍ ഇതാ...

ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം
ksrtc
ksrtc
Edited By:
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റെടുക്കാം. യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എഐ പവേര്‍ഡ് വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവുമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

ksrtc
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്

9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ നല്‍കി സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂര്‍ത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും അതേ ചാറ്റില്‍ തന്നെ ലഭിക്കും.

മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. ഇത് സാധാരണക്കാര്‍ക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താന്‍ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും. യാത്രാസംബന്ധമായ സഹായങ്ങള്‍ക്കും പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ടോള്‍-ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍ 149 ലഭ്യമാണ്.

ksrtc
ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയകൾ തുടങ്ങി ദേവസ്വം; കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ
ksrtc
ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍
Summary

Tickets ready in a single message; KSRTC launches WhatsApp booking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com