അപകടത്തിന്റെ സിസിടിവി ദൃശ്യം
അപകടത്തിന്റെ സിസിടിവി ദൃശ്യം

വീണ്ടും ജീവനെടുത്ത് ടിപ്പർ; തിരുവനന്തപുരത്ത് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്
Published on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും ടിപ്പർ അപകടം. പനവിള ജം​ഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്.

അപകടത്തിന്റെ സിസിടിവി ദൃശ്യം
പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 80 കാരന്‍ അറസ്റ്റില്‍

ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നൽ തെറ്റിച്ചു അമിത വേഗത്തിൽ വന്ന ടിപ്പർ സുധീറിനെ ഇടിക്കുകയായിരുന്നു. ടിപ്പറിന്‍റെ അടിയിലേക്ക് വീണ സുധീറിന്‍റെ തലയിലൂടെ വണ്ടി കയറിയിരങ്ങി. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചത്. മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com