
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായി എന്‍ എം രാജു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടു മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കലില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും രാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്കി വിളിച്ചുവരുത്തി എസ്ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.
തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായ എന്‍ എം രാജുവിന്റെ സാമ്പത്തിക ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് കണക്കുകൂട്ടിയത്. തിരിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ മടക്കിക്കൊടുത്തു. തുകയെ സംബന്ധിച്ച് നിയമപരമായ കാര്യം വരുമ്പോള്‍ അപ്പോള്‍ പറയുമെന്നും ആന്റോ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിയുടെ സമ്മര്‍ദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാനുണ്ടെങ്കില്‍ നിയമപരമായി കേസ് കൊടുത്തോട്ടെ. അതിനെ നേരിടും. തന്നെ മാത്രമല്ല തെരഞ്ഞെടുപ്പിന് സഹായിച്ചത്. സിപിഎമ്മിന് കൊടുത്ത സഹായത്തിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആന്റോ ആന്റണി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates