

കൊച്ചി; കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. മഴക്കാല രോഗങ്ങൾ വർധിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ഡ്രൈ ഡേ. എല്ലാവരും സ്വന്തം വീടുകളിൽ തന്നെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിന് ഇന്നത്തെ ദിവസം മാറ്റിവയ്ക്കണമെന്നു സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങൾ വീടുകളും ചുറ്റുവട്ടവുമാണെന്നുള്ള കണ്ടെത്തലിനെത്തുടർന്നാണു ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനമെടുത്തത്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയ്ക്കൊപ്പം സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനൊപ്പം തന്നെ പകർച്ച വ്യാതികൾ പടരാനുള്ള സാധ്യതകളും വർധിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates