ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്; മരുമക്കള്‍ അറസ്റ്റില്‍

കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ / ടെലിവിഷന്‍ ചിത്രം
ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ / ടെലിവിഷന്‍ ചിത്രം
Updated on: 
1 min read

കൊല്ലം: കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാവനാട് സ്വദേശി ജോസഫിനെ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത്് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരുമക്കളായ പ്രവീണ്‍, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തലക്കേറ്റ ക്ഷതമാണ് ജോസഫിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

ജോസഫിനെ അടിച്ചുകൊലപ്പെടുത്തിയതെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. തുടര്‍ന്ന് മരുമക്കളെ പൊലീസ് കസ്റ്റഡിയിലെടത്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. ജോസഫ ഹൃദ്‌രോഗിയാണെന്നും അതാവാം മരണകാരണമെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ ജോസഫിന്റെ പെണ്‍മക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com