സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ചത് 105 ഗ്രാം എംഡിഎംഎ; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്
MDMA Seized
എംഡിഎംഎ വേട്ട
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ എംഡിഎംഎ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

MDMA Seized
ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

തലസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്. പിടിയിലായ യുവാക്കള്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

MDMA Seized
മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം
MDMA Seized
'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം
MDMA Seized
'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം
Summary

Two youths arrested in Thiruvananthapuram with 105 grams of MDMA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com