ബൈക്ക് ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടത്തിനു പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
രാഹുൽ, സനൽ
രാഹുൽ, സനൽ
Updated on: 
1 min read

തൃശൂർ: ട്രാൻസ്ഫോർമറിന്റെ കാലിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പരിയാരം അങ്ങാടിയിലാണ് അപകടം. കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹനന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്. 

അപകടത്തിനു പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്. 

ചാലക്കുടിയിൽ നിന്നു കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വച്ചാണ് അപകടം. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. 

തുളസിയാണ് രാ​ഹുലിന്റെ അമ്മ. സഹോദരി: തുഷാര. റീനയാണ് (ഇറ്റലി) സനലിന്റെ അമ്മ. സഹോ​ദരി: സോന. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER