രാത്രിയിൽ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം
unknown person came to house naked in kannur
രാത്രിയിൽ നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമംസിസിടിവി ദൃശ്യം
Updated on
1 min read

കണ്ണൂർ: പുതിയ തെരുവിലെ വീട്ടിൽ നഗ്‌നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക് പാന്റും ഷർട്ടും മാസ്‌കും ധരിച്ച് എത്തിയ അജ്ഞാതൻ വീടിന് ചുറ്റും നടന്ന ശേഷം വസ്ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി നഗ്‌നനായി. കൂടാതെ അയൽ വീട്ടിൽ നിന്നുമെടുത്ത കസേര വീടിന് പിന്നിൽ കൊണ്ടുവെച്ചുവെന്നും വീട്ടുകാർ പറയുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരമറിയിച്ച ഉടൻ തന്നെ വളപട്ടണം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും പൊലീസും ചേർന്ന് അരിച്ച് പെറുക്കിയെങ്കിലും ആളെ കിട്ടിയില്ല. കൂടുതൽ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രികാലത്ത് പുതിയ തെരുവിൽ പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

unknown person came to house naked in kannur
ഇനി വിവാഹ സര്‍ട്ടിഫിക്കറ്റിലും പേര് തിരുത്താം; ഉത്തരവിറക്കുമെന്ന് മന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com