സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്‍റിനെ കയ്യോടെ പിടികൂടി വിജിലൻസ്

കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റിൽ
അയ്യപ്പന്‍
അയ്യപ്പന്‍
Updated on: 
1 min read

തൃശൂർ: കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയില്‍. തൃശൂർ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പന്‍ ആണ് അറസ്റ്റിലായത്. പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുള്ളകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. തന്റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സർട്ടിഫിക്കറ്റിന് വേണ്ടി ഉദ്യോ​ഗസ്ഥൻ 5000 രൂപ കൈക്കൂലി ചോദിച്ചെന്നാണ് പരാതി.

അബ്ദുള്ളക്കുട്ടി തന്‍റെ  പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പ്രകാരം സ്ഥലം നോക്കുന്നതിനായി വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സ്ഥലം ഉടമ വിജിലൻസിനെ സമീപിച്ചത്. 

വിജിലൻസ് സംഘം നൽകിയ ഫിനോൾഫ്തലിന്‍ പുരട്ടിയ നോട്ട് അബ്ദുല്ലകുട്ടി അയ്യപ്പന് കെെക്കൂലിയായി നല്‍കി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഇൻസ്‌പെക്ടർ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Nedumbassery accident updation
Murali Sreeshankar
 Nedumbassery accident updation
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com