'മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടെ പ്രമുഖന്റെ 100 കോടിയും അന്വേഷിക്കുമോ?

പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്
വിടി ബല്‍റാം/ഫയല്‍
വിടി ബല്‍റാം/ഫയല്‍
Updated on
1 min read



 
പാലക്കാട്: കണ്ണൂരിലെ റിസോര്‍ട്ടിനെച്ചൊല്ലി സിപിഎമ്മില്‍ വിവാദം കൊഴുക്കുമ്പോള്‍ കൂടുതല്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഒരു പ്രമുഖന്റെ മകളോട് ടിവി ഇന്റര്‍വ്യൂവില്‍ നൂറു കോടിയില്‍പ്പരം സ്വത്തുണ്ടല്ലോയെന്നു ചോദിക്കുമ്പോള്‍ അതിന്റെ പകുതി പോലും ഇല്ലെന്നു മറുപടി പറഞ്ഞെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ബല്‍റാമിന്റെ ആവശ്യം. പത്തിലൊന്നോ നൂറിലൊന്നോ ഇല്ലെന്നല്ല അവര്‍ മറുപടി പറഞ്ഞതെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കുറിപ്പ്: 

ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റര്‍വ്യൂവില്‍ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കള്‍ക്ക് 100 കോടിയില്‍പ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകള്‍ പറയുന്ന മറുപടി ഏയ് അത്രയ്‌ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. 
ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാന്‍ സിപിഎം തയ്യാറാവുമോ?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Plus Two Student Stabbed
E P  Jayarajan
kerala rain alert
K Jayakumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com