നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍.
Pinarayi Vijayan, VD Satheesan
Pinarayi Vijayan, VD Satheesanfile
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.

സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെല്ലാം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉണ്ടാവും. സണ്ണി ജോസഫ് ഉച്ചയോടെ കണ്ണൂരിലേക്ക് മടങ്ങും.

എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ്മുന്‍ഷിയും കെപിസിസി ആസ്ഥാനത്തുണ്ടാകും.

യുഡിഎഫ് വിജയിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടിയിലേക്ക് കടക്കാനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി. ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്നതിലായിരിക്കും പ്രധാന തര്‍ക്കം. ഇതിന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായത്തിനൊപ്പം, ഘടകകക്ഷികളുടെ അഭിപ്രായവും കേള്‍ക്കാന്‍ സാധ്യതയുണ്ട്.

Pinarayi Vijayan, VD Satheesan
കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡ് അറിയാം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച ചേരും. കണ്ണൂരില്‍ തങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അവസാന മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി എംഎ ബേബി ഡല്‍ഹിയിലാണുള്ളത്. എല്‍ഡിഎഫിന് വിജയമുറപ്പായാല്‍ അദ്ദേഹത്തിന്റെകൂടി സാന്നിധ്യത്തിലാകും ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുക. നേമവും കഴക്കൂട്ടവും ഉറപ്പായും ജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Pinarayi Vijayan, VD Satheesan
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

Waiting for minutes; Congress leaders in the capital, Chief Minister in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com