

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ മതിലും കെട്ടിടവും റോഡിലേക്ക് ഇടിഞ്ഞു വീണു. ഈ സമയം റോഡിലുണ്ടായിരുന്ന കാല്‍ നടയാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്.
തളാപ്പ് എല്‍ഐസി ഓഫീസിനടുത്ത് എന്‍കെബിടി പമ്പിന് പിറക് വശത്തെ സര്‍വ്വീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള പഴയ കെട്ടിടവും മതിലുമാണ് കനത്ത മഴയില്‍ ഇടിഞ്ഞു വീണത്. അപകടത്താന്‍ വൈദ്യുതി ലൈനുകളും കേബിളുകളും പൂര്‍ണ്ണമായി തകര്‍ന്നു.
ചൊവ്വാഴ്ച്ച രാവിലെറോഡിലൂടെ നടന്നു പോകുന്നവര്‍ മതില്‍ ഇടിയുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തായി കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ ഓടകള്‍ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിവീണത് ആശങ്കക്കിടയാക്കി. അഗ്‌നിശമന രക്ഷാ സേന ജില്ലാ ഫയര്‍ ഓഫീസര്‍ അരുണിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു.
കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ ജെ.സി.ബി സഹായത്തോടെ ചെങ്കല്ലുകളും മണലും നീക്കി.കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടകരമായ കെട്ടിടങ്ങളും മതിലുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് മേയറുടെ അധ്യക്ഷതയില്‍ എഞ്ചിനീയറിങ് ആന്‍ഡ് റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എഞ്ചിനീയറിംഗ് ആന്‍ഡ് റവന്യു വിഭാഗത്തിന്റെ സംയുക്ത സ്‌ക്വാഡുകള്‍ അടിയന്തിരമായി രൂപീകരിച്ച് ഫീല്‍ഡ് തലത്തില്‍ നേരിട്ട് പരിശോധന നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അപകടകരമായവ പൊളിച്ചു നീക്കുന്നതിന് നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു.
അപകടാവസ്ഥ കണക്കിലെടുത്ത് ലോകകപ്പ് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് റോഡരികുകളിലും കെട്ടിടങ്ങളിലും കൂറ്റന്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. അപകടാവസ്ഥയിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. യോഗത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിഷാം താണ, അഡ്വ.സോന ജയറാം, കോര്‍പ്പറേഷന്‍ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, റവന്യു, എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates