വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടു

തിങ്കളാഴ്ച വൈകീട്ട് മുതലാണ് സേവനങ്ങള്‍ ലഭിക്കാതായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ ബുക്ക് സേവനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സേവനങ്ങള്‍ ലഭിക്കാതായത്.

സേവനം തടസപ്പെട്ടതില്‍ ഖേദിക്കുന്നതായും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

എന്നാല്‍ ട്വിറ്ററിന്റെ സേവനം തടസപ്പെട്ടിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വാട്‌സാപ്പില്‍ മെസേജ് അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ റിഫ്രഷ് ചെയ്യാനും സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com