ട്രാക്കിന് അപ്പുറത്തുള്ള പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ പോയി; കേൾവി പരിമിതിയുള്ള സ്ത്രീ ട്രെയിൻ ഇടിച്ച് മരിച്ചു

ഇന്നലെ ഏഴരയോടെ കോളനിക്കു മുന്നിലുള്ള എ ലൈൻ റെയിൽവേ ട്രാക്കിൽ പാലക്കാട് ടൗൺ– തിരുച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം
രാധാമണി
രാധാമണി
Updated on
1 min read

പാലക്കാട്: മറുഭാ​ഗത്തുള്ള പൈപ്പിൽ നിന്നു വെള്ളം ശേഖരിക്കാൻ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു. വാളയാറിന് സമീപം വട്ടപ്പാറ കുഞ്ചപ്പൻചള്ള ആദിവാസി കോളനിയിൽ രാജന്റെ ഭാര്യ രാധാമണി (36) യാണ് മരിച്ചത്. 

ഇന്നലെ ഏഴരയോടെ കോളനിക്കു മുന്നിലുള്ള എ ലൈൻ റെയിൽവേ ട്രാക്കിൽ പാലക്കാട് ടൗൺ– തിരുച്ചിറപ്പള്ളി എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. ട്രെയിൻ തൊട്ടു പിന്നിലെത്തിയിട്ടും രാധാമണി ശബ്ദം കേട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു. 

അമ്മ അപകടത്തിൽപ്പെടുമെന്ന പേടിയുള്ളതിനാൽ മക്കളാണു ട്രാക്കു കടന്നുപോയി സാധാരണ വെള്ളം എടുക്കാറുള്ളതെന്നു രാജൻ പറയുന്നു. അപകടം നടക്കുമ്പോൾ മക്കളും ട്രാക്കിന് അപ്പുറത്തുണ്ടായിരുന്നു. ട്രെയിൻ വരുന്ന വിവരം ഇവർ നിലവിളിച്ചു പറഞ്ഞെങ്കിലും രാധാമണിക്കു കേ‍ൾക്കാനായില്ല. വാളയാർ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com