തെറിച്ചു വീണ പന്തിൽ തട്ടി ബൈക്ക് മറിഞ്ഞു, പിന്നാലെവന്ന ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു

കൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മലപ്പുറം; റോഡിലേക്കു തെറിച്ചുവീണ പന്തിൽത്തട്ടി ബൈക്ക് മറിഞ്ഞതിനു പിന്നാലെ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. അരീക്കോട് മൈത്ര ചെമ്പ്രമ്മൽ വീട്ടിൽ ഫാത്തിമ സുഹ്‌റ(38)യാണ്‌ മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച വൈകീട്ട് നാലോടെ എടവണ്ണ-അരീക്കോട് പാതയിൽ ഒതായി കിഴക്കേതല വെള്ളച്ചാലിലാണ് അപകടം. 

മൈത്രയിലെ ബന്ധുവീട്ടിൽ വിവാഹച്ചടങ്ങു കഴിഞ്ഞ് ഫാത്തിമ സഹോദരനും മകനുമൊപ്പം തൃക്കലങ്ങോട്ടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. റോഡിലൂടെ ഉരുണ്ടുവന്ന പന്തിൽത്തട്ടി ബൈക്ക് മറിഞ്ഞു. ഫാത്തിമ തൊട്ടുപിന്നാലെ വന്ന ടോറസ് ലോറിക്ക് അടിയിൽ പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർക്കെതിരേ കേസെടുത്തു. എടവണ്ണ പോലീസും തിരുവാലി അഗ്നിരക്ഷാസേനയും സന്നദ്ധസേവകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഭർത്താവ്: മുഹമ്മദ്‌കുട്ടി ചപ്പങ്ങൻ. മക്കൾ: ഫഹ്‌മിദ ഷെറിൻ, ഷജ ജെബിൻ, മുഹമ്മദ്‌ ബിഷിർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com