ഊട്ടിയിലേക്കും ചെന്നൈയിലേക്കും ഇനി സ്വിഫ്റ്റ് ബസില്‍ പോകാം; സര്‍വീസുകള്‍ ഇന്നുമുതല്‍

www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകള്‍ ഓടുക. സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും. 

തിരുവനന്തപുരത്തു നിന്ന് രണ്ട് നോണ്‍ എസി ബസുകളാണ് ഊട്ടി പാതയിലുള്ളത്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 6.30 ന് പുറപ്പെടുന്ന ബസ് എംസി റോഡിലൂടെ തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍ വഴി രാവിലെ 5.30 ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏഴിന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.05 ന് തിരുവനന്തപുരത്തെത്തും. 691 രൂപയാണ് ടിക്കറ്റ് നിരക്ക്.

അടുത്ത ബസ് തിരുവനന്തപുരത്തു നിന്ന് രാത്രി എട്ടിന് തിരിച്ച് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍ വഴി രാവിലെ 7.20 ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന് പുറപ്പെട്ട് ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്തെത്തും. 711 രൂപയാണ് ടിക്കറ്റ് നിരക്ക്.

എണാകുളം-ചെന്നൈ എസി സീറ്റര്‍ രാത്രി 7.40 ന് തിരിച്ച് പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി രാവിലെ 8.40 ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്നും രാത്രി എട്ടിനു പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ എട്ടിന് എറണാകുളത്തെത്തും. 1351 രൂപയാണ് ടിക്കറ്റ് നിരക്ക്. 

www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com