റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി; യുവ ഡോക്ടർ മുങ്ങി മരിച്ചു

ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു
Young Doctor Drowns in Pond
Young Doctor Drowns in Pond
Updated on
1 min read

കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്.

എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് അനിരുദ്ധ്. സുഹൃത്തിനെ കരയ്ക്ക് നിർത്തി കുളത്തിലിറങ്ങിയ അനിരുദ്ധ് മുങ്ങി പോകുകയായിരുന്നു. സുഹൃത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Young Doctor Drowns in Pond
ജലരാജാവായി അരോമ; ഫോട്ടോ ഫിനിഷ്

പിന്നീട് ഫയർഫോഴ്സ് കുളത്തിൽ നിന്നു അനിരുദ്ധിനെ പുറത്തെടുത്തു ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Young Doctor Drowns in Pond
'ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ല; കേരളത്തിൽ നടക്കുന്നത് ബിജെപി - കോൺഗ്രസ് - ലീഗ് ഡീൽ': എം വി ഗോവിന്ദൻ
Young Doctor Drowns in Pond
'പിണറായിയുടേത് പദവിക്ക് നിരക്കാത്ത പ്രസ്താവന; സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ആർക്കും അവകാശമില്ല': തുറന്നടിച്ച് ബിനോയ് വിശ്വം
Summary

24-Year-Old Doctor Drowns in Pond While Filming Social Media Reel with Friend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com