വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു

കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം
elephant attack
വയനാട്ടില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചുടിവി ദൃശ്യം
Updated on: 
1 min read

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com