മലപ്പുറത്ത് യുവാവിനെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര എആര്‍ നഗര്‍ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Youth beaten to death with hammer in Malappuram
ഇന്ദര്‍ , പദ്ലംഗദാബ
Updated on
1 min read

മലപ്പുറം: വേങ്ങര എആര്‍ നഗര്‍ സഹകരണ ബാങ്കിനു മുമ്പിലെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദര്‍ (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശിയും ഇന്ദറിന്റെ കൂടെ താമസിച്ചിരുന്ന യുവാവുമായ പദ്ലംഗദാബയെ (36) വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെട്ടിടത്തിന് മുകളിലെ ഓപ്പണ്‍ ടെറസിലാണ് ഇന്ദറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും ഇന്ദറിന്റെ ഭാര്യാസഹോദര പുത്രനൊപ്പമാണ് താമസിച്ചിരുന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഇന്ദറിനെ പദ്ലംഗദാബ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Youth beaten to death with hammer in Malappuram
വാഴുന്നോര്‍ ആര്?; ഇളക്കിമറിച്ച് മഹായുദ്ധത്തിന്റെ കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം

വേങ്ങര പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Youth beaten to death with hammer in Malappuram
'രണ്ട് വയസ് കുറച്ചു കാണിച്ചു'; പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന് പരാതി; പൊലീസിനോട് റിപ്പോർട്ട് തേടി
Summary

Youth beaten to death with hammer in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com