‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്

അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം
‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്
Updated on: 
1 min read

മലപ്പുറം : ബാർ കോഴ ആരോപണ വിധേയനായ കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തടഞ്ഞ സംഭവത്തിൽ മന്ത്രി കെടി ജലീലിന്റെ മാപ്പപേക്ഷ വിവാദത്തിൽ. നിയമസഭയിൽ നടന്ന സംഭവങ്ങളിൽ സിപിഎമ്മും എൽഡിഎഫും ഇതുവരെ നിലപാട് മാറ്റാത്തപ്പോഴാണ്, മാപ്പപേക്ഷയുമായി മന്ത്രി കെടി ജലീലിന്റെ രം​ഗപ്രവേശം. എടപ്പാളിൽ അ​ധ്യാ​പ​ക​ർ​ക്കായുള്ള  ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യി​ലാ​യി​രു​ന്നു ജലീലിന്റെ ക്ഷമാപണം. 

സ്​​പീ​ക്ക​റു​ടെ വേ​ദി ത​ക​ർ​ത്ത​ത്​ അ​ട​ക്ക​മു​ള്ള സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യ താ​ൻ പങ്കെ​ടു​ത്ത​തി​ൽ അ​ധ്യാ​പ​ക​സ​മൂ​ഹത്തോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും ആ​ത്മാ​ർ​ഥ​മാ​യി മാ​പ്പ്​ അ​പേ​ക്ഷി​ക്കു​ന്നു. ​‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്.... അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തെന്നും ജ​ലീ​ൽ അഭിപ്രായപ്പെട്ടിരുന്നു. 

കെ എം മാണിയുടെ ബജറ്റ് അവതരണം അലങ്കോലമാക്കുന്നതിനായി സ്പീക്കറുടെ ചേംബറിൽ കയറി അതിക്രമം കാണിച്ചതിന്  കെടി ജലീൽ,  ഇ.​പി. ജ​യ​രാ​ജ​ൻ, വി. ​ശി​വ​ൻ​കു​ട്ടി, കെ. ​കു​ഞ്ഞ​മ്മ​ത്, കെ. ​അ​ജി​ത്​ എന്നിവർക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്തിരുന്നു. ഇതിൽ വി ശിവൻകുട്ടിയുടെ അപേക്ഷ പരി​ഗണിച്ച് കേ​സ്​ പി​ൻ​വ​ലി​ക്കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ന്ത്രി​യു​ടെ മാപ്പപേക്ഷ. 

അതിനിടെ ജലീലിന്റെ മാപ്പപേക്ഷയ്ക്കെതിരെ സിപിഎം നേതൃത്വം രം​ഗത്തെത്തി. ആ​രോ​പ​ണ​വി​ധേ​യ​നാ​യ മാ​ണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യു​ക എ​ന്ന​ത്​ എ​ൽ.​ഡി.​എ​ഫിന്റെ രാ​ഷ്​​ട്രീ​യ​നി​ല​പാ​ടാ​യി​രു​ന്നു​വെ​ന്ന്​ സിപിഎം നേതാവ് എം.​വി. ഗോ​വി​ന്ദ​ൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സിപിഎം നി​ല​പാ​ടി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ല. എ​ൽ.​ഡി.​എ​ഫി​​​ന്റെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​മാ​യി മാ​റി​യ സ​മ​ര​മാ​ണ്​ അ​തെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. 

36 വ​ർ​ഷം താനും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സി​പി.എ​മ്മും എ​ൽ.​ഡി.​എ​ഫും മാ​റ്റി​പ്പ​റ​യാ​ത്തിടത്തോളം, തങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കേസിലെ മറ്റൊരു പ്രതിയായ സിപിഎം നേതാവ് കെ ​കെ കു​ഞ്ഞ​മ്മ​ത്​ പ​റ​ഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER