ആദ്യഭാര്യ അന്വേഷിച്ചെത്തി; രണ്ട് മാസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി യുവാവ് നാടുവിട്ടു

രണ്ടുമാസം മുമ്പ് ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാളും യുവതിയും പരിചയപ്പെട്ടത്.
ആദ്യഭാര്യ അന്വേഷിച്ചെത്തി; രണ്ട് മാസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി യുവാവ് നാടുവിട്ടു
Updated on: 
1 min read

കോട്ടയം: ആദ്യഭാര്യ അന്വേഷിച്ചെത്തിയേപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട രണ്ടാം ഭാര്യയുമായി യുവാവ് നാടുവിട്ടു. രണ്ടാമത് കല്യാണം കഴിച്ച യുവതിയോട് ഇയാള്‍ ആദ്യവിവാഹ വിവരം മറച്ചുവെച്ചിരുന്നു.കണ്ണൂര്‍ സ്വദേശി എന്ന് പരിചയപ്പെടുത്തിയ വിനോദ് ആണ് ശനിയാഴ്ച ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്.

ജൂണ്‍ 14നാണ് ഏറ്റുമാനൂര്‍ സ്വദേശിനിയുമായുള്ള ഇയാളുടെ വിവാഹം നടന്നത്. രണ്ടുമാസം മുമ്പ് ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാളും യുവതിയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരോട് വീട് കണ്ണൂരിലാണ്, വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് കൊറോണയുടെ മറവില്‍ 14ന് ഇയാളുടെ സുഹൃത്തുക്കളുമായെത്തി ഏറ്റുമാനൂരിലെ യുവതിയുടെ വീട്ടില്‍ വിവാഹം നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചു വരുകയായിരുന്നു.

ഇയാളുടെ തിരുവല്ല സ്വദേശിയായ ആദ്യഭാര്യ ഏറ്റുമാനൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Subrahmanian Namboothiri, Damodaran Namboothiri
Top 5 News Today
DEAD BODY
RAIN ALERt
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com