ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ

ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ
അറസ്റ്റിലായ കലേഷ്
അറസ്റ്റിലായ കലേഷ്
Updated on
1 min read

കൊട്ടാരക്കര: ഇരണൂരിൽ ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. സദാനന്ദപുരം നിരപ്പുവിള വീട്ടിൽ കലേഷ് (37) ആണ് പിടിയിലായത്. ആർഎസ്എസ് ശാഖ നടത്തുന്നതിലുള്ള വിരോധം നിമിത്തം ഇരണൂർ നിരപ്പുവിള യമുന മന്ദിരത്തിൽ സുബിൻദേവ്, സുഹൃത്ത് സൂരജ് എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. 

മുൻപും കൊലപാതക്കേസിൽ പ്രതിയായിട്ടുള്ള കലേഷ് സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മറ്റു പ്രതികളെല്ലാം നേരത്തേ അറസ്റ്റിലായിരുന്നു. 

പ്രതി സിപിഎം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര എസ്ഐ രാജീവ്, എഎസ്ഐമാരായ അനിൽ കുമാർ, ഓമനക്കുട്ടൻ, സിപിഒമാരായ രതീഷ്, മഹേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com