ഇടതുമുന്നണി നേതൃയോഗം ഇന്ന് ; വനിതാ മതില്‍ ചര്‍ച്ചയാകും

ഇടുതുമുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ക്കുന്നതിലും യോഗത്തില്‍ ചര്‍ച്ച നടക്കും
ഇടതുമുന്നണി നേതൃയോഗം ഇന്ന് ; വനിതാ മതില്‍ ചര്‍ച്ചയാകും
Updated on: 
1 min read

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും. വനിതാ മതിലിന് മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും സമരത്തിലാണ്. യുഡിഎഫ് നിയമസഭാ കവാടത്തിലും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലും സത്യഗ്രഹ സമരം നടത്തുകയാണ്. ഇതിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. 

ഇടുതുമുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ക്കുന്നതിലും യോഗത്തില്‍ ചര്‍ച്ച നടക്കും. ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികളെ മുന്നണിയലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മും സിപിഐയും ധാരണയില്‍ എത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com