കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; വീടുകള്‍ക്ക് കനത്ത കാവലുമായി പൊലീസ്

അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇരുവരുടെയും വീടിന് അതിശക്തമായ പൊലീസ് കാവല്‍. കുടുംബാംഗങ്ങളെ വീ
കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; വീടുകള്‍ക്ക് കനത്ത കാവലുമായി പൊലീസ്
Updated on
1 min read

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇരുവരുടെയും വീടിന് അതിശക്തമായ പൊലീസ് കാവല്‍. കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടിന് നേരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍. 

 പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തിലാണ് കനകദുര്‍ഗ്ഗയുടെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിരിക്കുന്നത്. നേരത്തേ ഡിസംബര്‍ 24 ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കനത്ത പ്രതിഷേധം കാരണം മലയിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കനകദുര്‍ഗ്ഗയുടെ വീടിന് മുന്നില്‍ നാപജപ പ്രതിഷേധവുമായി ആര്‍എസ്എസ് പ്രവര്‍ത്തകരും ആചാര സംരക്ഷണ സമിതിക്കാരും എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീടുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
kerala election results
Biju Prabhakar IAS
Woman arrested with 124 ltr liquor in Palakkad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com