

കീഴാറ്റൂര്‍ ബൈപ്പാസ് സമവായം ഉണ്ടാകുംവരെ വിജ്ഞാപനം നീട്ടിവെക്കാന്‍ തീരുമാനം. പൊതുമരാമത്ത് മന്ത്രിയും സമരസമിതിയും സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബൈപ്പാസ് നിര്‍മ്മാണത്തിനായി ബദല്‍ സാധ്യതകള്‍ തേടുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആള്‍ക്കൂട്ട ബഹളത്തെ ഭയന്നല്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും സുധാകരന്‍ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനാണ് പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.
കീഴാറ്റൂരിലെ സമരം രാഷ്ട്രീയമുതലെടുപ്പിനായി എതിരാളികള്‍ എത്തിയതോടെയാണ് സമരം അവസാസിനിപ്പിക്കാനുള്ള ശ്രമങ്ങളുമായി സിപിഎം രംഗത്തെത്തിയത്. യോഗത്തില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജരാജന്‍, എംഎല്‍എ ജയിംസ് മാത്യു, സമരസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു. ഉദ്യോഗസ്ഥരും രാഷ്രട്ീയ പ്രതിനിധികളും അടങ്ങുന്ന ഉന്നതസംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കും. അതിനുശേഷം ഉണ്ടാകുന്ന തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം
മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. വീണ്ടും നെല്‍വയല്‍ നികത്താനാണ് തീരുമാനമെങ്കില്‍ സമരം തുടരുമെന്നും നേതാക്കള്‍ പറഞഞു. റോഡ് വികസനത്തിന് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെയാണ് പാര്‍ട്ടി ഗ്രാമമയാ കീഴാറ്റൂരില്‍ ജനകീയ പ്രതിരോധം തീര്‍ത്തത്. പാര്‍ട്ടി ജില്ലാഘടകത്തിന്റെ വിലക്ക് മറികടന്നാണ് പാര്‍ട്ടിക്കാര്‍ സമരം ആരംഭിച്ചത്.
ദേശീയപാത വികസനത്തിന് നേരത്തെ തയ്യാറാക്കിയ അലെയിന്‍മെന്റ് മാറ്റി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുമുള്ള തളിപ്പറമ്പ് നഗരസഭയില്‍പെടുന്ന കീഴാറ്റൂര്‍, കൂവോട്, തുരുത്തി, പ്രദേശത്തുകൂടി പുതിയ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം നടത്തിയത്.. ഇതിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും പരാതി പാര്‍ട്ടി തള്ളുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates