കൊറോണ ബാധിച്ച് യുഎസിൽ മൂന്നു മലയാളികൾ കൂടി മരിച്ചു 

24 മണിക്കൂറിൽ 1371 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 12790 ആയി
കൊറോണ ബാധിച്ച് യുഎസിൽ മൂന്നു മലയാളികൾ കൂടി മരിച്ചു 
Updated on: 
1 min read

ന്യൂയോർക്ക്: കൊറോണ ബാധയെത്തുടർന്ന് യുഎസിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. ഇതോടെ യുഎസിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ന്യൂജേഴ്സിയിൽ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മയും (52)  ടെക്സാസിലെ 21കാരൻ പോളും മരിച്ചിരുന്നു. അതിനിടെ അമേരിക്കയിലെ അവസ്ഥ അതീവ ​ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിൽ 1371 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 12790 ആയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com