കോട്ടയത്ത് വെട്ടിനുറുക്കി ചാക്കില്‍കെട്ടിയ അഞ്ജാത മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കോട്ടയത്ത് വെട്ടിനുറുക്കി ചാക്കില്‍കെട്ടിയ അഞ്ജാത മൃതദേഹം ഉപേക്ഷിച്ച നിലയില്‍
Updated on: 
1 min read

കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി. മൂന്നു ദിവത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തലയില്ലാത്ത മൃതദേഹത്തിന്റെ അരയ്ക്കു താഴെയും മുകളിലേക്കുമായി വെട്ടിനുറുക്കി ചാക്കില്‍ ഉപേക്ഷിച്ച രീതിയില്‍ നാട്ടുകരാണ് ആദ്യം കണ്ടത്.

ആളൊഴിഞ്ഞ ഒരു വീടിനോടു ചേര്‍ന്ന ഓടയില്‍ ചാക്കില്‍കെട്ടിയ രീതിയിലായതിനാല്‍ തന്നെ കോഴി മാലിന്യമാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. പിന്നീട്, കാലുകള്‍ കണ്ടതോടെയാണ് മനുഷ്യശരീരമാണെന്നു വ്യക്തമായതും പോലീസിനെ അറിയിച്ചതും. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER