താമരശേരി അടിവാരത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

താമരശേരി അടിവാരത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം; പരിക്കേറ്റവരുടെ നില ഗുരുതരം

മൂന്നുപേരും സംഭവ സ്ഥലത്തു വെച്ച്തന്നെ മരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Published on

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. താമരശേരിയില്‍ അടിവാരത്ത് നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), വയനാട് വടുവഞ്ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവരുടെ മൃതദേഹങ്ങള്‍ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലേയ്ക്ക് പോവുകയായിരുന്ന ബസും, വയനാട് ഭാഗത്തുനിന്നുള്ള ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരും സംഭവ സ്ഥലത്തു വെച്ച്തന്നെ മരിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com