കോവളത്ത് വിനോദസഞ്ചാരി മുങ്ങിമരിച്ച സംഭവം: കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ

പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു.
കോവളത്ത് വിനോദസഞ്ചാരി മുങ്ങിമരിച്ച സംഭവം: കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ
Updated on
1 min read

തിരുവനന്തപുരം: കോവളത്ത് കെടിഡിസിയുടെ ഹോട്ടലായ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ. 2006ല്‍ നടന്ന സംഭവത്തിലാണ് സുപ്രീംകോടതി ഇപ്പോള്‍ പിഴ വിധിച്ചത്. 

സത്യേന്ദ്ര പ്രതാപ് എന്നയാളാണ് കെടിഡിസിയുടെ ഹോട്ടലിലെ സ്വിമ്മിംങ് പൂളില്‍ മുങ്ങി മരിച്ചത്. ഈ സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു. പിഴ തുക സത്യേന്ദ്ര പ്രതാപിന്റെ  കുടുംബത്തിന് കൈമാറും. 

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളില്‍ നീന്തുമ്പോള്‍ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. കണ്ടു നിന്ന വിദേശിയായ ഒരാള്‍ ഇദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com