ടോയ്‌ലറ്റില്‍ പോയ മൂന്നര വയസ്സുകാരിയെ കഴുകിയത് കക്കൂസ് വൃത്തിയാക്കുന്ന ബ്രഷ് ഉപയോഗിച്ച് ; അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍

അങ്കണവാടിയില്‍ വച്ച് ടോയ്‌ലറ്റില്‍ പോയ മൂന്നര വയസ്സുകാരിയെ കക്കൂസ് കഴുകുന്ന ബ്രഷ് വച്ച് വൃത്തിയാക്കിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം സ്വദേശി നീതു(36) ആണ് 
ടോയ്‌ലറ്റില്‍ പോയ മൂന്നര വയസ്സുകാരിയെ കഴുകിയത് കക്കൂസ് വൃത്തിയാക്കുന്ന ബ്രഷ് ഉപയോഗിച്ച് ; അങ്കണവാടി ജീവനക്കാരി അറസ്റ്റില്‍
Updated on
1 min read

കോട്ടയം: അങ്കണവാടിയില്‍ വച്ച് ടോയ്‌ലറ്റില്‍ പോയ മൂന്നര വയസ്സുകാരിയെ കക്കൂസ് കഴുകുന്ന ബ്രഷ് വച്ച് വൃത്തിയാക്കിയെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കോട്ടയം മുട്ടമ്പലം സ്വദേശി നീതു(36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകമറിഞ്ഞത്. 

അണുബാധയില്‍ അസ്വാഭാവിക കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയോട് ഡോക്ടര്‍ സംസാരിച്ചിരുന്നു. ഒന്നിലധികം പ്രാവശ്യം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും മറ്റുകുട്ടികളെയും ഇതുപോലെയാണ് ചെയ്യുന്നതെന്നും കുട്ടി വെളിപ്പെടുത്തിയതോടെ ഡോക്ടര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ജുവൈനല്‍ ജസ്റ്റീസ് ആക്ട് പ്രകാരം അങ്കണവാടി ജീവനക്കാരിക്കെതിരെ അറസ്റ്റുണ്ടായത്.

അങ്കണവാടിയില്‍ വച്ച് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ടോയ്‌ലറ്റില്‍ പോകേണ്ടി വരുമ്പോള്‍ നീതുവാണ് കുട്ടികളെ സഹായിച്ചിരുന്നത്. മറ്റുള്ള കുട്ടികളിലും അണുബാധയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടോയെന്നും ആരോഗ്യപ്രവര്‍ത്തകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പരിശോധിച്ച് വരികയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com