ഡി സിനിമാസ് നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന കേസ്; വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ദിലീപ് ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമി കയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഡി സിനിമാസ് നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന കേസ്; വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Updated on
1 min read

കൊച്ചി: ദിലീപ് ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് പുറമ്പോക്ക് ഭൂമി കയ്യേറിയാണെന്ന കേസില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ആരേയും പ്രതി ചേര്‍ക്കാതെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് നിര്‍ദേശം. 

ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 

ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന പേരില്‍ ആഡംബര തിയേറ്റര്‍ സമുച്ചയം നിര്‍മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ്് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ദിലീപിനെ പുറമെ, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയെയും കേസില്‍ എതിര്‍കക്ഷിയാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com