തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതര സാഹചര്യം; സമ്പര്‍ക്കത്തിലൂടെ 27പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് കോവിഡ് ബാധ ഒരു ദിവസം 200 കടക്കുന്നത് ആദ്യം
തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതര സാഹചര്യം; സമ്പര്‍ക്കത്തിലൂടെ 27പേര്‍ക്ക് കോവിഡ്
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ ഒരു ദിവസം 200 കടക്കുന്നത് ആദ്യം. 14 ജില്ലകളിലും രോഗം വര്‍ദ്ധിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്.  തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത കൂടുതല്‍ വേണ്ടതുണ്ട് എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. 211പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 201പേര്‍ രോഗമുക്തരായി. 138പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 39പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന്  27പേര്‍ക്കാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com