തീയേറ്റര്‍ പീഡനം: മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

എടപ്പാള്‍ തീയേറ്റര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി 
തീയേറ്റര്‍ പീഡനം: മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
Updated on: 
1 min read

കൊച്ചി: എടപ്പാള്‍ തീയേറ്റര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയത്

നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇരയുടെ അമ്മയുടെ പേര് പരാമര്‍ശിച്ചത്. ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ്  പരാതിയില്‍ പറയുന്നു. 

എടപ്പാള്‍ തീയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവ് സബ്മിഷനായി ഉന്നയിച്ചിരുന്നു. തീയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവരാന്‍ മുന്‍കൈ എടുത്തയാളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി  സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER