ദിലീപ് അങ്കമാലി കോടതിയില്‍, കൂവി വിളിച്ച് ജനങ്ങള്‍

ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറിനെയും ജനങ്ങള്‍ കൂവി വിളിച്ചു
ദിലീപ് അങ്കമാലി കോടതിയില്‍, കൂവി വിളിച്ച് ജനങ്ങള്‍
Updated on: 
1 min read

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കോടതിയില്‍ ജനം വരവേറ്റത് കൂവിവിളിച്ച്. ഇന്നു രാവിലെയാണ് ദിലീപിനെ പൊലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ദിലീപിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്ന അവസരത്തിലായിരുന്നു ഇത്.

രാവിലെ 10.20 ഓടെയാണ് ആലുവ സബ് ജയിലില്‍നിന്ന് ദിലീപുമായുള്ള പൊലീസ് വാഹനം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പ്രവേശിപ്പിച്ചത്. വന്‍ ജനക്കൂട്ടമാണ് ഇതറിഞ്ഞ് കോടതിക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ കോടതി വളപ്പില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ദിലീപ് വാഹനത്തിനു പുറത്ത് ഇറങ്ങിയതോടെ കോടതി വളപ്പിനു പുറത്തുന്ന് ജനങ്ങള്‍ കൂവി വിളിക്കുകയായിരുന്നു. പത്തരയോടെ കോടതിയിലെത്തിയ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാംകുമാറിനെയും ജനങ്ങള്‍ കൂവി വിളിച്ചു. 

ജനങ്ങളെയും ക്യാമറയുമായി എത്തിയ ദൃശ്യ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കോടതി വളപ്പില്‍ കടക്കുന്നതില്‍നിന്നു തടഞ്ഞു. ജനക്കൂട്ടം കോടതി വളപ്പില്‍ കടക്കുന്നതു തടയാന്‍ വന്‍  സന്നാഹമാണ് പൊലീസ് കോടതിക്കു മുന്നില്‍ ഒരുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com