

കൊല്ലം : ശബരിമലയെ തകര്‍ക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. തിരുപ്പതി മോഡലില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് ദര്‍ശനം നടത്താനാണ് സൗകര്യം ഒരുക്കുക. ഇതനുസരിച്ച് 41 ദിവസക്കാലം 41 മുതല്‍ 50 ലക്ഷം പേര്‍ക്ക് വരെ ദര്‍ശനം നടത്താമെന്നാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ച് കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇത് ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ചൈന മോഡല്‍ ശ്രമം പിണറായിയും കടകംപള്ളിയും നടത്തുന്നു എന്നും എഎന്‍ രാധാകൃഷണന്‍ ആരോപിച്ചു.
ചൈനയിലെ ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍, പള്ളികള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ആദ്യം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ആ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം നിയമം മൂലം പലഘട്ടങ്ങളായി നിരോധനമേര്‍പ്പെടുത്തി. നൊയമ്പ് പോലും എടുക്കാനാകാത്ത സാഹചര്യമാണ് അവിടെ. അങ്ങനെ ഒരു സമാന്തര സംവിധാനത്തിനാണ് കേരളത്തില്‍ കടകംപള്ളിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്.
ശബരിമലയില്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം. അല്ലാത്തവര്‍ക്ക് പോകേണ്ട. ആരെയും കയറ്റാനും നിര്‍ബന്ധിക്കാനും സിപിഎം ഇല്ല എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ പോലെ, കോടിയേരിയെയും പിണറായി വിജയന്‍ വിളിച്ച് വിരട്ടി. ഇതോടെയാണ് ഉടനടി കോടിയേരി നിലപാട് മാറ്റിയത്. ഓന്തിനെപ്പോലെയാണ് കോടിയേരി നിറം മാറിയത്. എഎൻ രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ രാഷ്ട്രീയക്കാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തീരുമാനിച്ചിരിക്കുന്നു. നാളെ ആളുകളോട് കറുത്ത മുണ്ടിന് പകരം ചുവപ്പ് മുണ്ടുടുത്താല്‍ മതി, തേങ്ങയ്ക്ക് പകരം മുട്ട ഉടച്ചാല്‍ മതി എന്ന് പറയും. ആചാരാനുഷ്ഠാനങ്ങളില്‍ ചര്‍ച്ച നടത്താന്‍ രാഷ്ട്രീയക്കാരനായ കടകംപള്ളിക്ക് ആരാണ് അവകാശം കൊടുത്തതെന്നും ബിജെപി നേതാവ് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
