

തിരുവനന്തപുരം : പൊലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പൊലീസിനുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാന്‍ ആളില്ലെങ്കില്‍ പരിപാടി നടത്തേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. പ്രധാന ജംഗ്ഷനുകളില്‍ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ ആലോചിച്ചത്. മാവേലി വേഷധാരി വേണമെന്നതിനെതിരെ പൊലീസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates