

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലുടെ കടന്നുപോകുമ്പോഴാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം വന്നത്. പ്രഖ്യാപനത്തിന് മുന്‍പ് രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തകളെ രാജ്യം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. വീണ്ടും ഒരു നോട്ടുനിരോധനമാണോ എന്നത് അടക്കം നിരവധി അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ ചരിത്രനേട്ടമാണ് മോദി വിശദീകരിച്ചത്. ഇപ്പോള്‍ ഇതിനെ പറ്റിയുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
ഉപഗ്രഹങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സാങ്കേതികശേഷി ഇന്ത്യ കൈവരിച്ചതായുള്ള മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തി കാട്ടാനാവുമെന്ന പ്രതീക്ഷകളും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ പ്രതിഷേധമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലും ബിജെപി മോദിയുടെ പ്രഖ്യാപനത്തെ തെരഞ്ഞെടുപ്പ് ഉപകരണമാക്കി സൈബര്‍ ലോകത്ത് പ്രചാരണം ആരംഭിച്ചു. ഇതോടെ തുറന്നടിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രംഗത്തെത്തിയിരിക്കുകയാണ്.
മോദിക്ക് നാടക ദിനാശംസകള്‍ നേര്‍ന്ന് പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചുവടുപിടിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമര്‍ശനവുമായി എത്തിയത്. പ്രതിമയുണ്ടാക്കി കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ ജവഹര്‍ലാല്‍ നെഹ്രുവിന് നന്ദിയെന്നായിരുന്നു വി ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'നാടകത്തില്‍ നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാള്‍ കൊടുത്തപ്പോ പകരം കിട്ടീതല്ല ഐഎസ്ആര്‍ഒ. കോണ്‍ഗ്രസ്സും നെഹ്രുവും രാജ്യത്തിന് സമ്മാനിച്ചതാണ് .ഓര്‍മ്മകളുണ്ടാവണം . മോദിജി വൈകുന്നേരത്തെ മൈതാനപ്രസംഗത്തില്‍ 60 കൊല്ലം കൊണ്ട് കോണ്‍ഗ്രസ്സ് എന്തുണ്ടാക്കി എന്ന് ഒന്നുടെ ചോദിക്കണേ.പറ്റാണേല്‍ നെഹ്‌റുവിനെ 4 കുറ്റവും'- ഷാഫി പറമ്പില്‍ കുറിച്ചു. ഇതുകൂടാതെ ബിജെപി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതിന്റെ തുടക്കം എന്നായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടും എംഎല്‍എ പങ്കുവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates