പ്രദർശനത്തിന് വച്ച ഒന്നേകാൽ ലക്ഷത്തിന്റെ ബൈക്കുമായി കള്ളൻ മുങ്ങി; തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ മോഷണം

പ്രദർശനത്തിന് വച്ച ഒന്നേകാൽ ലക്ഷത്തിന്റെ ബൈക്കുമായി കള്ളൻ മുങ്ങി; തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ മോഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഇരുചക്ര വാഹന ഷോറൂമിൻറെ പൂട്ട് തകർത്ത് കള്ളൻ പ്രദർശനത്തിനു വച്ച 1.25 ലക്ഷത്തിൻറെ ബൈക്കുമായി കടന്നു. തിരുവനന്തപുരം കാട്ടാക്കടയിലെ എട്ടിരുത്തിയിലുള്ള ബൈക്ക് ഷോറൂമിലാണ് സംഭവം. 

1.25 ലക്ഷം രൂപയോളം എക്സ് ഷോറൂം വിലയുള്ള ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. ഷോറൂമിൽ നിന്ന് പണവും നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഉടമ പൊലീസിൽ പരാതി നൽകി.

ഷോറൂം ഷട്ടറിന്റെ പൂട്ടുകളും കള്ളൻ കൊണ്ടുപോയ നിലയിലും ഷോറൂമിലെ മറ്റ് ഇരുചക്ര വാഹനങ്ങൾ സ്ഥാനം മാറ്റി വച്ച നിലയിലും ആണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com