മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ്

മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപസാഹ്യമാണ്‌
Published on

തിരുവനന്തപുരം: മാധ്യമങ്ങളെ ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്നും പിണറായി വിജയന്‍ മാധ്യമങ്ങളെ പുറത്താക്കിയിരുന്നു. 

സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപസാഹ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബോംബുണ്ടാക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം അറിയില്ല. സിപിഎം, ആര്‍എസ്എസ്, ബിജെപി എന്നീ പാര്‍ട്ടികളെയായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. 

മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യന്‍ മറുപടി നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ സ്ഥലം കയ്യടക്കിയതിനാലാണ് മുഖ്യമന്ത്രി ഇറങ്ങി പോകാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com