മുന്നണി മാറ്റത്തില്‍ ജെഡിയു തീരുമാനം 12 ന് ; രാജ്യസഭാ സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍

ജെഡിഎസ്സില്‍ ലയിക്കാതെ ഇടതുമുന്നണിയിലെത്താനാണ് ജെഡിയുവിന്റെ ശ്രമം.
മുന്നണി മാറ്റത്തില്‍ ജെഡിയു തീരുമാനം 12 ന് ; രാജ്യസഭാ സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍
Updated on
1 min read

തിരുവനന്തപുരം : മുന്നണി മാറ്റത്തില്‍ ജെഡിയുവിന്റെ തീരുമാനം ജനുവരി 12 ന് ഉണ്ടായേക്കും. ഇതിനായി ജനുവരി 11, 12 തീയതികളില്‍ നിര്‍ണായക നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് ചേരും. ജെഡിഎസ്സില്‍ ലയിക്കാതെ ഇടതുമുന്നണിയിലെത്താനാണ് ജെഡിയുവിന്റെ ശ്രമം. എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിന് മുന്നില്‍ ആവശ്യം മുന്നോട്ടുവെച്ചതായാണ് സൂചന. ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. 

ഈ സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കണമെന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഒരു ലോക്‌സഭാ സീറ്റും വേണമെന്ന് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ആവശ്യമുന്നയിച്ചിട്ടുണ്ട്. അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല എന്നാരോപിച്ച് ഏതാനും നാളുകളായി ജെഡിയു യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുകയാണ്. അതേസമയം മുന്‍ മന്ത്രി കെപി മോഹനന്‍ മുന്നണി മാറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തതാണ് മുന്നണി പ്രവേശനം അനന്തമായി നീളാന്‍ കാരണമായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com