മുന്‍പ് ഇല്ലാത്ത വര്‍ഗീയത മഹാരാജാസില്‍ കടന്നുവന്നതെങ്ങനെ? ഓട്ടോണമസ് ഭരണസംവിധാനങ്ങള്‍ക്കു പങ്കെന്ന് കെഎന്‍ ഗണേഷ്
കൊച്ചി: മഹാരാജാസ് കോളജില്‍ തീവ്ര വര്‍ഗീയത കടന്നുവരുന്നതില്‍ സ്വയംഭരണ സംവിധാനത്തിനുള്ള പങ്ക് പരിശോധിക്കേണ്ടതാണെന്ന് ഇടതു ചിന്തകന്‍ കെഎന്‍ ഗണേഷ്. ഓട്ടോണമസ് കാമ്പസുകളില്‍ കടന്നുവരുന്ന വര്‍ഗീയതയുടെ ഉദാഹരണമാണ് മഹാരാജാസ് ക്യാംപസിലേതെന്നും ഭാവിയില്‍ കാമ്പസ്സുകളില്‍ ഉണ്ടാകാന്‍ പോകുന്ന ധ്രുവീകരണത്തിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസിലെ കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റു കാണാനിടയായായി. പുതിയ വിദ്യാര്‍ത്ഥികളെ വരവേറ്റുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിക്കാന്‍ ചുമര്‍ കൈവശപ്പെടുത്തിയതിനെ സംബന്ധിച്ച തര്‍ക്കമാന് കൊലപാതകത്തിന് കാരണമെന്ന് അതില്‍ പറയുന്നു. എസ എഫ് ഐയുടെ ഐക്കരയുയത്തിലുള്ള ധാര്‍ഷ്ട്യമാണ്അഭിമന്യുവിന്റെ ജീവന്‍ അപഹരിച്ചതെന്നും അതില്‍ പറയുന്നു. ചുരുക്കത്തില്‍ അഭിമന്യുവിനെ കൊന്നതില്‍ കൊലപാതകികള്‍ കുറ്റക്കാരല്ലെന്നാണ് വാദം. കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇതിലും ക്ഷുദ്രമായ രീതികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഒരു കാര്യം മാത്രം പറയട്ടെ. ഒരു കോളേജിന്റെ ചുമര്‍ ആയിരുന്നു പ്രശ്‌നമെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ മേല്പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‌സിപാലിനോട് അപേക്ഷിക്കാമായായിരുന്നു. കോളേജ് ഓട്ടോണമസ് ആയതു കൊണ്ട് കൂടുതല്‍ അധികാരമുള്ള ഒരു സ്റ്റുഡന്റ് അഡ്വൈസറും ഉണ്ടാകും . ഇവരയുടെ അടുത്ത് പരാതി ബോധിപ്പിച്ചിരുന്നോ എന്നറിയില്ല.പരാതി ബോധിപ്പിച്ച് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പിന്നീട് ഉത്തരവാദികള്‍ ഉത്തരവാദികള്‍ അധികാരികളാണ്. ഇത്തരത്തിലുള്ള സാധാരണവിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനം തല്പരകക്ഷികള്‍ക്ക് നടത്താമായിരുന്നു.
മഹാരാജാസിലെ ആദ്യത്തെ കൊലപാതകമല്ല ഇത്. ഇതിനുമുന്‍പും രാഷ്ട്രീയസംഘട്ടനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ കത്തിക്കിരയായിട്ടുണ്ട്. മതവര്‍ഗീയത നേരിട്ട് നടത്തുന്ന കൊലപാതകം ആദ്യത്തേതാണെന്നു തോന്നുന്നു. ധാരാളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. പക്ഷെ ഇതുവരെ അവരില്‍ നിന്ന് വര്‍ഗീയധ്രുവീകരണം ഉണ്ടായിട്ടില്ല. അവര്‍ പൊതു കെ എസ യു അല്ലെങ്കില്‍ എസ എഫ് ഐ സംഘടന കളോടൊപ്പം നിന്നവരാണ്. എന്ന് മുതലാണ് തീവ്രവര്‍ഗീയത കാമ്പസില്‍ കാലുകുത്തിയത് എന്നും പരിശോധിക്കേണ്ടതാണ്. ഓട്ടോണമസ് ആയതിനു ശേഷം നടപ്പില്‍ വന്ന ഭരണസംവിധാനങ്ങള്‍ക്ക്, അത് കൈവശം വെച്ചവര്‍ക്ക് ഈ ധ്രുവീകരണത്തില്‍ പങ്കില്ലേ?
ഓട്ടോണമസ് കാമ്പസുകളില്‍ കടന്നുവരുന്ന വര്‍ഗീയതയുടെ ഉദാഹരണമല്ലേ ഇത്? ഭാവിയില്‍ കാമ്പസ്സുകളില്‍ ഉണ്ടാകാന്‍ പോകുന്ന ധ്രുവീകരണത്തിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു- കെഎന്‍ ഗണേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

