

കൊച്ചി : കണ്ണൂര്‍ , കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തല്‍ ബില്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നത്. അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ ബെന്നി ബെഹനാന്റെ പ്രതികരണം. 
കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയില്‍ റാങ്ക് ലഭിച്ചവരാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ കണ്ണൂര്‍ , കരുണാ മെഡിക്കല്‍ കോളേജുകള്‍ 45 ലക്ഷം മുതന്‍ 1 കോടി രൂപ വരെ തലവരിപണം ഈടാക്കിയതായി പോലീസ് അന്വോഷണത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ തലവരിപണം വാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണെന്ന സുപ്രിം കോടതിയുടെ ഒന്നിലധികം വിധികള്‍ നിലവിലുണ്ട്. ബെന്നിബെഹനാന്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
മാനേജ്‌മെന്റുകള്‍ തലവരി പണം വാങ്ങിയെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ് ബില്ല് പാസാക്കാനുള്ള തീരുമാനം ക്യാബിനറ്റില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :
കണ്ണൂര്‍ , കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ജസദാശിവം നിഷ്‌കരുണം തള്ളിയ സാഹചര്യത്തില്‍ ഈ വിഷയത്തിന് പുറകില്‍ നടന്ന വമ്പിച്ച സാമ്പത്തിക അഴിമതിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം. ഈ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വോഷണത്തിന് സര്‍ക്കാര്‍ തയ്യാറണം.
കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും നീറ്റ് മെഡിക്കല്‍ പ്രേവേശന പരീക്ഷയില്‍ 3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയില്‍ റാങ്ക് ലഭിച്ചവരാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ കോളേജില്‍ പ്രവേശനം നേടിയ അവസാനത്തെ വിദ്യാര്‍ത്ഥിയുടെ റാങ്ക് 4,32,009 ആണ്.ഈ സാഹചര്യത്തില്‍ നീറ്റ് പ്രവേശന പരീക്ഷയില്‍ ഏറെ മുന്നിലെത്തിയ 100 കണക്കിന് വിദ്യാര്‍ത്ഥികളെ തഴഞ്ഞ് റാങ്കിന്റെ കാര്യത്തില്‍ ഏറെ പിന്നില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കിയ മാനേജ്‌മെമെന്റ് നടപടി സാധുകരിക്കാന്‍ ബില്ല് അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കാനാവില്ല.
ഇതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നം സ്വകാര്യ മാനേജ്‌മെമെന്റ് വിദ്യര്‍ത്ഥികളില്‍ നിന്നും വന്‍ തോതില്‍ തലവരിപണം വാങ്ങിയെന്നതിന്റെ തെളിവ് പുറത്ത് വന്നിരുക്കുന്നു എന്നതാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ തലവരിപണം വാങ്ങുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇങ്ങനെ ചെയ്യുന്ന മാനേജ്‌മെമെന്റുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സുപ്രിം കോടതിയുടെ ഒന്നിലധികം വിധികള്‍ നിലവിലുണ്ട്. ഈ വിധികള്‍ എല്ലാം അട്ടിമറിച്ച് കൊണ്ട് കണ്ണൂര്‍ , കരുണാ മെഡിക്കല്‍ കോളേജുകള്‍ 45 ലക്ഷം മുതന്‍ 1 കോടി രൂപ വരെ തലവരിപണം ഈടാക്കിയതായി പോലീസ് അന്വോഷണത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ഒന്നാം വര്‍ഷ ഫീസായ 10 ലക്ഷവും സ്പഷ്യല്‍ ഫീസായി 1.65 ലക്ഷം രൂപയും ഇടാക്കേണ്ട സ്ഥാനത്താണ് സ്വാശ്രയ കോളേജുകള്‍ 45 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാങ്ങിയതായി പോലീസ് കണ്ടെത്തിയത്.ഈ മാനേജ്‌മെന്റുകള്‍ തലവരി പണം വാങ്ങിയെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടും അവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിയമ സെക്രട്ടറിയുടെ ആനുകൂല അഭിപ്രായം വാങ്ങി ബില്ല് പാസാക്കാനുള്ള തീരുമാനം ക്യാബിനറ്റില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്.
ഈ സാഹചര്യത്തില്‍ തലവരിപണം വാങ്ങിയെന്ന് കണ്ടെത്തിയ കണ്ണൂര്‍ കരുണാ സ്വശ്രയ മെഡിക്കല്‍ മാനേജ്‌മെന്റു കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം.ഈ കോളേജുകളില്‍ മെരിറ്റില്‍ അഡ്മിഷന്‍ കിട്ടിയ നീറ്റ് റാങ്കില്‍ മുന്‍പന്തിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സര്‍ക്കാര്‍െ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്കാനുള്ള അടിയന്തിര നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളണം.
ബെന്നി ബെഹനാന്‍
KPCC രാഷ്ട്രീയ കാര്യ സമിതി അംഗം
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates